മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ, റിയ ട്രാവൽസുമായി ചേർന്നു സംഘടിപ്പിച്ച കണ്ണൂർ എയർ പോർട്ടിലേക്കുള്ള ചാർട്ടേർഡ് വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി. ജൂലായ്‌ ആറിന് രാവിലെ 9.15 നു ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ ആദ്യ ടിക്കറ്റ്‌ കെ. സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസി കമ്മീഷൻ അംഗം ശ്രീ. കണ്ണൂർ സുബൈർ യാത്രക്കാരായ അബ്ദുസ്സലാം, സജീവൻ ചൂളിയാട് എന്നിവർക്ക് കൈമാറി. കൈമാറ്റ ചടങ്ങിൽ കണ്ണൂർ എക്സ്പാറ്റ്സ് പ്രസിഡന്റ്‌ നജീബ് കടലായി, റിയ ട്രാവെൽസ് എം.ഡി അഷ്‌റഫ്‌ കക്കണ്ടി, മൂസ ഹാജി, സുധേഷ്‌, സിറാജ്, അൻവർ എന്നിവർ പങ്കെടുത്തു.