മനാമ: മുഹറഖ് മലയാളി സമാജെത്തിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൽ ആഘോഷം‌ എം.എം.എസ്‌ ഈദ് നൈറ്റ് എന്ന പേരിൽ ഓൺലൈനിൽ സംഘടിപ്പിച്ചു. മുഹറഖ് മലയാളി സമാജം എഫ് ബി പേജിലൂടെ എം.എം.എസ്‌ സർഗ്ഗവേദി, വനിതാ വിങ്, മഞ്ചാടി ബാലവേദി, മെമ്പർമാരും‌ ഈദ് പരിപാടികൾ അവതരിപ്പിച്ചു.

പ്രസിഡന്റ് അനസ് റഹിമിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ ക്രമീകരികരിച്ചിരുന്നത്.
ഈദ് പരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അനസ് റഹ്‌മാൻ അറിയിച്ചു.