മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക,
ബ്ലഡ്‌ ഡോനോർസ് ഫോറം മംഗളുരു, സമാൻ ബോയ്സ് എന്നി സംഘടനകളുടെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചു രക്തദാന ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ജവാദ് പാഷ ഉത്ഘാടനം നിർവഹിച്ചു.
പ്രവാസികളായ നൂറുകണക്കിനാളുകൾ ബലി പെരുന്നാൾ ദിവസമായിട്ടും ക്യാമ്പിൽ എത്തി എന്നത് സന്തോഷകരമാണ് എന്ന് സംഘടകർ അറിയിച്ചു.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്ലാസ്മ ദാനവും മുൻകൂട്ടി ഗൂഗിൾ ഫോമിലൂടെ സംഘാടകർ പബ്ലിക്കിനെ അറിയിക്കുകയും, ദാനം ചെയുവാൻ താൽപര്യമുള്ളവരെ കണ്ടെത്തി, ക്യാമ്പിലേക്ക് എത്തിക്കുകയുമാണ് ചെയ്തത്.
യൂസുഫ് അലി തൃശ്ശൂർ, ഇര്‍ഫാന്‍, നാസിര്‍ സൂരജ്, ഫാറൂഖ് എന്നിവർ ക്യാമ്പ്ന് നേതൃത്തം കൊടുത്തു.