മനാമ: ചരിത്രങ്ങളുടെ പുനർവായന ഒരു പോരാട്ടമാണ് എന്ന തലക്കെട്ടിൽകെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു. പാടും കൂട്ടുകാരുടെ അനുസ്‌മരണ ഗാനങ്ങളോടെ തുടങ്ങിയ പരിപാടിയിൽ ശഹ്‌ദ ഉമർ ഖിറാഅത്ത് നിർവഹിച്ചു. കൃത്യ സമയത്ത് തുടങ്ങിയ ഭാഷ അനുസ്മരണ ഓൺലൈൻ കോണ്ഫറന്സിൽ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ നടത്തിയ സ്വാഗതം പ്രസംഗത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ കാലഘട്ടത്തിൽ 40 വര്ഷങ്ങള്ക്കു മുൻപ് നടന്ന ഭാഷ സമരത്തിന്റെയ് പ്രസക്തി യുവ തലമുറയ്ക്ക് പകർന്നു നൽകേണ്ടതിന്റെയ് പ്രാധാന്യം ഉള്കൊണ്ടിട്ടാണ്‌ മലപ്പുറം ജില്ലാ കമ്മിറ്റി ഈ പരിപാടി എല്ലാ വർഷങ്ങളിലും നടത്തുന്നത് എന്നും ഈ വർഷം കോവിഡ് മഹാമാരി യുടെ കാലത്ത് അത് വീഡിയോ കോണ്ഫറന്സിലൂടെ നടത്തുന്നത് എന്നും പറഞ്ഞു.

ആക്ടിങ് പ്രസിഡന്റ് അലി അക്‌ബർ അദ്ധ്യക്ഷ പ്രസംഗത്തിൽ അന്നത്തെ ഇടതു സർക്കാർ അറബി ഉറുദു സംസ്‌കൃത ഭാഷകളെ ഗളഹസ്തം ചെയ്യാനായി കൊണ്ട് വന്ന അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ സമരം ചെയ്ത ധീര രക്ത സാക്ഷികളുടെ സ്മരണ പുതുക്കാനും വിഖ്യാതമായ ഭാഷ സമരത്തെ അനുസ്മരിക്കാനുമാണ് പരിപാടി സന്ഖടിപ്പിക്കുന്നത് എന്നും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കഴിഞ്ഞ ഒരു വർഷത്തെ റിലീഫ് പ്രവർത്തങ്ങളുടെ രത്ന ചുരുക്കവും പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് ഭാഷാ പഠനത്തെ മാറ്റി നിർത്തുന്നത് ഒരു രണ്ടാം ഭാഷ സമരത്തിന്റെയ് അനിവാര്യതയിലേക്കാണോ വിരൽ ചൂണ്ടുന്നത് എന്നും സൂചിപ്പിച്ചു.

വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ യും മുസ്ലിം ലീഗിന്റെയ് അഭിമാനമായ ബൈത്തുറഹ്മ പദ്ധതിയുടെ ശില്പിയും ഭാഷ സമരത്തിന്റെയ് മുന്നണി പോരാളികളിലൊരാളുമായ ബഹുമാനപ്പെട്ട പി അബ്ദുൽ ഹമീദ് മാസ്റ്റർ ഭാഷാ അനുസ്മരണ ഓൺലൈൻ കോണ്ഫറന്സിന്ടെ ഉദ്‌ഘാടനം നിർവഹിച്ചു.

ഉദ്‌ഘാടന പ്രസംഗത്തിൽ പരിപാടി സംഘടിപ്പിച്ച മലപ്പുറം ജില്ലാ കമ്മിറ്റിയെ അനുമോദിക്കുകയും ബഹ്‌റൈൻ കെ.എം.സി.സി നേതാക്കളായ ഹബീബ് റഹിമാൻ സാഹിബിന്റെയും അസൈനാർ സാഹിബിന്റെയും നേതൃത്വത്തിൽ നടത്തിയ നിസ്തുലമായ കോവിഡ് റിലീഫ് പ്രവർത്തങ്ങളെ മുക്ത ഖണ്ഡം പ്രശംസിക്കുകയും ചെയ്തു. ഭാഷ സമരത്തിനെ കുറിച്ച് വാചാലാനാവുകയും അന്നത്തെ സമര സാഹചര്യങ്ങളെ കുറിച്ചും സി എച്ച് മുഹമ്മദ് കോയ ഈ സമരം സമുദായം ഏറ്റെടുത്തു എന്ന് പറയാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും വിശദീകരിച്ചു.

സമാധാനപരമായി സമരം ചെയ്ത മുലിം യൂത്ത് ലീഗിന്റെയ് സമരത്തെ ഭാഷകളെ തകർക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ ഇടതു പക്ഷ സർക്കാർ ചോരയിൽ മുക്കി കൊല്ലാനുള്ള നടപടികളുമായി ആണ് നേരിട്ടത്. 1980, ജൂലൈ 30 നു നടന്ന സമരത്തിൽ നമുക്ക് നഷ്ട്ടപ്പെട്ട നമ്മുടെ മൂന്ന് ധീര പ്രവർത്തകരായ മജീദ്, റഹിമാൻ, കുഞ്ഞിപ്പ എന്നിവരുടെ മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. സർവ്വ വിധ സന്നാഹങ്ങളുമായി ലാത്തി കൊണ്ടും മർദന മുറകൾ കൊണ്ടും ഇടതു പക്ഷ സർക്കാർ സമരത്തെ നേരിട്ടെങ്കിലും സർക്കാരിന് സമരക്കാരുടെ പോരാട്ട വീര്യത്തിനു മുമ്പിൽ അടിയറവു പറയേണ്ടി വന്നു. നമ്മുടെ രക്തസാക്ഷികളെ ആദരിക്കാനാണി അവരുടെ പേരിൽ ഒരു സ്മാരക മന്ദിരവും നമ്മൾ നിർമിച്ചു അതിപ്പോൾ ഒരു ജനസേവന കേന്ദ്രമായി പ്രവർത്തിക്കുന്നു. അതോടൊപ്പം ജൂലൈ 30 സംസ്ഥാന വ്യാപകമായി നമ്മൾ യൂത്ത് ലീഗ് ദിനമായി ആചരിക്കുകയും ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളിൽ ഇടതു പക്ഷ സർക്കാർ ഭാഷകൾ ഉൾക്കൊള്ളിക്കാത്തതും കേന്ദ്ര സർക്കാരിന്റെയ് പുതിയ ദേശീയ വിദ്യഭയസ നായതിന്റെയ് അന്തർധാര തന്നെ മനസ്സിലാക്കിയാൽ അറബി / ഉറുദു ഭാഷകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ബുദ്ധപൂർവ്വമായ ശ്രമങ്ങളെ കാണാൻ പാട്ടും. കേന്ദ്രം ഭരിക്കുന്ന സംഘ പരിവാറും കേരളം ഭരിക്കുന്ന ഇടതു പക്ഷ സർക്കാരും ഒരേ മനോഭാവത്തോടെയാണ് അറബി / ഉറുദു ഭാഷകളെ കൈകാര്യം ചെയ്യുന്നത്. കൂടുതൽ വിഷധാംശങ്ങൾ അറിയുന്ന പക്ഷം ഭാഷകളെ പാർശ്വ വൽക്കരിക്കാനുള്ള ഇരു സർക്കാരിന്റെയും നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി ഒരിക്കലും പിറകോട്ട് പോവില്ല എന്ന് നമ്മുടെ ചരിത്രം അറിയുന്ന എല്ലാവര്ക്കും അറിയാം.

നാട്ടിൽ നടക്കുന്ന എല്ലാ നന്മയുടെ കൂടെയും കെ.എം.സി.സി എന്നും ഉണ്ട് എന്നത് ഏറെ പ്രശംസനീയമാണെന്നും നാട്ടിലും വിദേശത്തും കോവിഡ് റിലീഫ് പ്രവർത്തനങ്ങൾ നടത്തി ഏവരുടെയും പ്രശംസ നേടുന്നത് ഞങ്ങളെ ആവേശത്തിലാക്കുന്നു എന്നും പറഞ്ഞു. ബഹ്‌റൈൻ കെഎംസിസി ജനപക്ഷത്തു നിന്ന് നടത്തുന്ന എല്ലാ നല്ല പ്രവർത്തങ്ങളും കെ.എം.സി.സി നേതാക്കളുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നു എന്നും പറഞ്ഞു.

ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹിമാൻ സാഹിബും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സാഹിബും ഭാഷ സമര ഓൺലൈൻ കോണ്ഫറന്സ് ആശംസ പ്രസംഗം നടത്തി.

തുടന്ന് നടന്ന പരിപാടിയിൽ മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രെസിഡന്റുമായ കുറുക്കോളി മൊയ്‌ദീൻ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. എല്ലാകാലത്തും ഇടതു പക്ഷ സർക്കാർ അധികാരത്തിൽ എത്തിയാൽ ആദ്യം കൈ വെക്കുക വിദ്യഭ്യാസ മേഖലയിലാണ്. ഇപ്പോൾ ബി.ജെ.പി യും അധികാരത്തിലെത്തിയപ്പോൾ ചരിത്രത്തെ വളച്ചൊടിച്ചു വിദ്യഭ്യാസ മേഖലയിൽ അനാവശ്യ കൈ കടത്തലുകൾ നടത്തി തന്നിഷ്ട പ്രകാരം മാറ്റലുകൾ വരുത്തുകയും ചെയ്യുക എന്നത് അവരുടെ നയമാകുന്നു. ആ നയം തന്നെയാണ് സിപിഎം എന്നും എല്ലാ കാലത്തും പിന്പറ്റുന്നതും. 1980 ൽ അധികാരത്തിൽ വന്നപ്പോൾ മഹത്തായ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന അറബി , ഉറുദു, സംസ്‌കൃത ഭാഷകളെ നിഷ്‌കാസനം ചെയ്തു സമ്പന്നമായ സംസകാരങ്ങളെ വളർച്ചയെ തടയുക എന്നായിരുന്നു പ്രഥമ ലക്‌ഷ്യം. മുസ്ലിം ലീഗ് അധികാരത്തിൽ വന്നപ്പോൾ ഭാഷകളെ പ്രോത്സാഹിപ്പിക്കാനായി കൊണ്ട് വന്ന നയങ്ങളെ പൊളിച്ചെഴുതുക എന്നതും അവരുടെ ലക്ഷ്യത്തിൽ പ്പെട്ടതായിരുന്നു. 1980 ൽ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഇടതു പക്ഷ മുന്നണി കേൾക്കാൻ നല്ല രസമുള്ള അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ, എന്നീ മൂന്ന് പദങ്ങളുമായി ഭാഷകളെ പുറത്തിരുത്താൻ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. ഈ നയത്തിലെ പോരായ്മകളും അദ്ദേഹം വിശദമായി സംസാരിച്ചു.

ഈ നയങ്ങളിലെ അപകടവും ഇടതു പക്ഷ സർക്കാരിന്റെയ് ലക്ഷ്യവും മനസ്സിലാക്കിയ എം.എസ്.എഫ് സംസ്ഥാനമൊട്ടാകെ സമര പരിപാടികളുമായി മുന്നോട്ട് വന്നു.
തുടന്ന് നടന്ന അറബി അധ്യാപകരുടെ സെക്രട്ടേറിയറ്റ് സമരം ഉദ്‌ഘാടനം ചെയ്ത മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബ് അധ്യാപകരെ നിങ്ങൾ വിദ്യാലയങ്ങളിലേക്കു മടങ്ങി പോവുക ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു എന്ന ചരിത്ര പ്രധാനമായ പ്രസ്താവന നടത്തി.

തുടർന്ന് യൂത്ത് ലീഗിന്റെയ് സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി ജില്ലാ കളക്ടറേറ്റുകൾ പിക്കറ്റിങ് ചെയ്യാൻ തീരുമാനിച്ചു. അന്ന് നിലവിലുണ്ടായിരുന്നു 11 ജില്ലാ ആസ്ഥാനങ്ങളിലും ഐതിഹാസികമായ യുവജന സമരമാണ് അരങ്ങേറിയത്. കണ്ണൂരിൽ ചെറിയ ഉന്തും തല്ലും പോലീസിന്റെയ് ഭാഗത്തു നിന്നുണ്ടായി, കോഴിക്കോട് ലാത്തി ചാർജും മലപ്പുറത്തു എല്ലാം കൂടി ഒരുമിച്ചു സംഭവിച്ചു. അന്ന് മുണ്ടുപറമ്പിൽ യൂത്ത് ലീഗിന്റെയ് യോഗം ചേരാനിരിക്കെ ഡി.വെയ്.എസ്.പി വാസുദേവൻ നായർ ജീപ്പുമെടുത്ത കല്ലെക്ടറേറ്റിന്റെയ് കവാടത്തിലേക്ക് കടന്നു വരുന്നത്. ഏകദേശം 11 മണി ആയപ്പോൾ മഹാനായ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഞങ്ങളെ ആശീർവദിച്ചു കടന്നു പോയി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ മേഘം ഒന്ന് കറുക്കുകയും ചാറ്റൽ മഴ ഉണ്ടാവുകയും ചെയ്തു.
മഴ തോർന്നു പക്ഷേ കറുത്തിരുണ്ട കാര്മേഘത്തിന്റെയ് കാലാവസ്ഥയിൽ, അന്തരീക്ഷത്തിലെ വെയിൽ മങ്ങി നിൽക്കുന്ന സമയത്തു അന്നത്തെ പെരിന്തൽമണ്ണ ഡി.വെയ്.എസ്.പി വാസുദേവൻ നായർ ജീപ്പുമെടുത്ത കല്ലെക്ടറേറ്റിന്റെയ് കവാടത്തിലേക്ക് ചീറി പാഞ്ഞു വരുന്നത്. പക്ഷേ ധീരരായ നമ്മുടെ സമര പോരാളികൾ ഗേറ്റിൽ തന്നേയ് വാഹങ്ങൾ കയറ്റുകയാണെങ്കിൽ ഞങ്ങളുടെ ശരീരത്തിലൂടെ കയറ്റി പൊയ്ക്കോളൂ എന്ന് പറഞ്ഞു മാറാതെ നിന്നു. ഡി.വെയ്.എസ്.പി അട്ടഹാസത്തിനു മുമ്പിലും വഴങ്ങാതെ ഞങ്ങൾ പിക്കറ്റിങ് സമരം നടത്തുകയാണെന്നും വണ്ടി അകത്തോട്ടു കയറ്റാൻ സമ്മതിക്കില്ല എന്നും പറഞ്ഞു .. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ലാത്തി ചാർജും ടിയർ ഗ്യാസും വെടിവെപ്പും എല്ലാം കൂടി ഒരുമിച്ചാണ് നടന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കിക്കുമ്പോഴേക്കും കുറേ പേരുടെ കരച്ചിലും അട്ടഹാസവും തക്ബീർ വിളികളും കേൾക്കുന്നുണ്ടായിരുന്നു ചെറുപ്പത്തിന്റെയ് ഊർജ്ജ സ്വലതയിൽ ഞാൻ അന്ന് ഡി.വെയ്.എസ്.പി വന്ന ജീപ്പിന്റെയ് മുകളിൽ കയറി എല്ലാവരോടും പിരിഞ്ഞു പോവാൻ അഭ്യർത്ഥിച്ചു. സമരം ഉദ്‌ഘാടനം ചെയ്ത കെ.പി.എ മജീദ് സാഹിബും അന്നത്തെ മുനിസിപ്പൽ ചെയർമാനായ കുഞ്ഞാലിക്കുട്ടി സാഹിബും,
പി അബ്ദുൽ ഹമീദ് മാസ്റ്റർ, യൂ ലത്തീഫ് സാഹിബ്, പുത്തൂർ റഹിമാൻ സാഹിബ്, അരിപ്ര സൈതലവി സാഹിബ്, അവിടെ ഉണ്ടായിരുന്നു. പരിക്ക് പറ്റിയ എന്നേ അടക്കമുള്ളവരെ ഒരു പോലീസ് ബസിൽ മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോവുമ്പോൾ പോലീസ് മേധാവി ഇടപ്പെട്ടു കളക്ടറേറ്റിന്റെയ് ഉള്ളിലേക്ക് തന്നേയ് കൊണ്ട് പോയി. പിന്നെയും ആളുകളെ പിടിച്ചു കൊണ്ട് വന്നു ഇടക്കിടെ പോലീസ് അടിച്ചും ചവിട്ടിയും തോക്കു കൊണ്ട് അടിച്ചും ക്രൂരമായാണ് മർദിച്ചത്. നിങ്ങൾ ഞങ്ങളെ കണ്ണനെ കൊന്നു പകരം കൊന്നെടാ എന്ന് അട്ടഹസിച്ചു. ഏകദേശം ഞങ്ങൾ 39 പേർ വൈകുന്നേരം വരെ മർദിച്ചു കൊണ്ടിരുന്നു.
സി.എം.ടി കൊയാലി സാഹിബ് ഒന്നാം പ്രതിയാക്കി ഞങ്ങളെ 39 ഉൾകൊള്ളിച്ചു കേരളം ചരിത്രത്തിൽ ആദ്യമായി 6000 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സർക്കാരിന്റെ നിഷ്ട്ടൂരമായ പ്രവർത്തനം കൊണ്ട് ഞങ്ങളിൽ നിന്ന് മൂന്നു സഹോദരങ്ങൾ രക്തസാക്ഷികൾ ആയത് കൊണ്ട് ഞങ്ങൾ പിന്മാറും എന്ന് ഇടതു പക്ഷ സർക്കാർ തെറ്റി ധരിച്ചു. പക്ഷേ ഞങ്ങൾ ഗ്രേറ്റ് മാർച്ചുമായി മുന്നോട്ട് പോവുമെന്ന് പ്രഖ്യാപിച്ചു. അന്നത്തെ കേരളം അഭ്യുന്തര മന്ത്രിയുടെ ബാലിശമായ പരിഹാസത്തിനു പകരമായി ഉമ്മാന്റെ കയ്യിൽ നിന്ന് ചോറും ഉപ്പാനോട് സലാം പറഞ്ഞിറ്റുമാണ് ഞങ്ങൾ വരുന്നത് എന്ന് പറഞ്ഞു. അതോടെ കോരിത്തരിച്ച കേരള യുവത സമരങ്ങൾക്കുള്ള സകല ഒരുക്കങ്ങളും നടത്തി. തുടർന്ന് വിദ്യഭായ മന്ത്രി ഞങ്ങളെ അനുരഞ്ജന ചർച്ചക്ക് വിളിച്ചു. ഞങ്ങളുടെ നേതാക്കൾ പല തവണ ചർച്ച നടത്തിയെങ്കിലും നമ്മുടെ തീരുമാനങ്ങൾ അംഗീകരിക്കാം വൈമുഖ്യം കാണിച്ചു. ഒരു തെറിയും നമ്മുടെ ആവശ്യങ്ങളിൽ നിന്ന് തിരികെ പോവാതെ അവസാനം സർക്കാർ നമ്മുടെ എല്ലാ അആവശ്യങ്ങളും അംഗീകരിച്ചു. ജനാബ് മൊയ്‌ദീൻ കുട്ടി സാഹിബിന്റെ അനുഭവ വിവരണം കെ.എം.സി.സി അംഗങ്ങൾക്കു ഭാഷാ അനുസമരത്തിന്റെ കണ്ണീർ നനവുള്ള ഓർമ പുതുക്കലായി മാറി.

തുടർന് നടന്ന പ്രഭാഷണത്തിൽ കോവിഡ് കാലഘട്ടത്തെ നമ്മൾ നടത്തിയ പ്രവര്തനങ്ങളെല്ലാം
നമുക്ക് നല്ലൊരു പ്രത്യശാസ്ത്രത്തിന്റെയ് പിന്തുണ യുള്ളത് കൊണ്ടാണ് നമ്മുടെ സമരങ്ങൾ വിജയിക്കാൻ കാരണം. നമ്മൾ റമദാൻ 17 തിരഞ്ഞെടുക്കാൻ കാരണവും ആയിരുന്നു. നമ്മുടെ പ്രത്യശാസ്തത്തിന് വേണ്ടി നമ്മൾ പോരാടാമെന്ന് ആഹ്വാനം ചെയ്തു. ഇപ്പോൾ ഉള്ള അഡ്ജസ്റ്മെന്റ് കമ്മ്യൂണിസത്തെയും കുറിച്ച് വിശദീകരിച്ചു. മഹാനായ ശിഹാബ് തങ്ങളുടെ കാഴ്ചപ്പാടുകളാണ് നമ്മൾ പിന്തുടരുന്ന നന്മകൾ, കാരുണ്യത്തോടെ സാമൂഹിക പ്രവർത്തങ്ങളിൽ ഇടപെടുക, അതാണ് നമ്മൾ കെ.എം.സി.സി ഈ കോവിഡ് കാലഘട്ടത്തിലും പിന്തുടർന്ന് പോരുന്നതും.

ഓരോ കെ.എം.സി.സി പ്രവർത്തകരും ഏതു നട്ട പാതിരാക്കും നമ്മുടെ സഹജീവികളുടെ കാര്യങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു പോരുന്നത് നമ്മുടെ നേതാക്കളുടെ പാതകൾ പിൻപറ്റിയിട്ടാണ് എന്ന് പറഞ്ഞു. കെ.എം.സി.സി ക്കു അന്തർ ദേശീയ തലത്തിൽ അംഗീകാരം കിട്ടാനും കാരണമായി. പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ചത് കൊണ്ട് നമ്മൾ ഈ കോവിഡ് കാലഘട്ടത്തിൽ ആരും ചെല്ലാൻ ധൈര്യം കാണിക്കാത്ത സ്ഥലത്തു കാരുണ്യ പ്രവർത്തനം ചെയ്തത് കൊണ്ടാണ് നമ്മളെ എല്ലാവരും വിശിഷ്യാ
യു.എ.ഇ ഗവര്മെന്റും ആദരിച്ചത്. ആത്മ വിശ്വാസവും ധൈര്യവും അല്ലാഹുവിലേക്ക് ഭരമേല്പിച്ചു ഏതു പ്രവർത്തിയിൽ ഇറങ്ങിയാലും നിങ്ങള്ക് ഏതു പരീക്ഷണത്തെയും നേരിടാൻ പറ്റും എന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എപ്പോഴും പറയുണ്ടായിരുന്നു എന്നും പറഞ്ഞു.

ഓർഗനൈസിങ് സെക്രെട്ടറി ഉമ്മർ കൂട്ടിലങ്ങാടി പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞു. പ്രസിഡന്റ് ഗഫൂർ സാഹിബും വൈസ് പ്രെസിഡന്റുമാരായ ഷാഫി കോട്ടക്കലും റിയാസ് ഒമാനൂരും സുലൈമാൻ സാഹിബും, ട്രഷറർ ഇക്ബാൽ താനുറും പരിപാടികൾക്കു വേണ്ട സജ്ജീകരങ്ങൾ ഒരുക്കിയപ്പോൾ സെക്രെട്ടറിമാരായ നൗഷാദ് മുനീറും റിയാസ് വി.കെ യും, ജഷീർ ചങ്ങരംകുളവും, മഹ്‌റൂഫ് ആലിങ്ങളും പരിപാടിയുടെ പ്രചാരണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ചു. മൻസൂർ
പി.വി zoom കോളിനു വേണ്ട ടെക്നിക്കൽ സൗകര്യങ്ങൾ ചെയ്തു തന്നു. പരിപാടിയിൽ പങ്കെടുത്ത ഗംഭീര വിജയമാക്കിയ എല്ലാവരോടും കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.