മനാമ: ബഹ്‌റൈൻ കെ.എം.സി.സി സെക്രെട്ടറിയേറ് അംഗം കെ.കെ.സി മുനീറിന്റെ പിതാവ് കെ.കെ.സി അബ്ദുറഹ്മാൻ കുമ്മാങ്കോട് (82 വയസ്സ്) നാട്ടിൽ നിര്യാതനായി. നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗമായിരുന്നു കെ.കെ.സി അബ്ദുറഹ്മാൻ സാഹിബ്‌.

പാലൊള്ളതിൽ ബിയ്യാത്തു ആണ് ഭാര്യ. മറ്റു മക്കൾ, അബ്ദുൽ ഹമീദ് അബ്ദുൽ ജലീൽ ജാഫർ പേരോട്, ഹന്ളലത്, സഫ്‌വാൻ, അബ്ദുൽ സമദ്, സഫിയ പരേതന്റെ വേർപാടിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു.