റിയാദ്: തണൽ തെന്മല ചാരിറ്റി ഗ്രൂപ്പ് പുതുവർഷത്തിന്റെ പുത്തൻ പുലരിയിൽ ”മാറുന്ന ലോകം മാറേണ്ട ശീലങ്ങൾ ”എന്ന വിഷയത്തിൽ സൂം മീറ്റിംഗ് സംഘടിപ്പിച്ചു.

പ്രോഗാം കോർഡിനേറ്റർ ലിജു ആഴക്കാട്ടിൽ ആമുഖം പറഞ്ഞു. യോഗത്തിൽ ഗ്രൂപ്പ് മുഖ്യ അഡ്മിൻ റോണി തോമസ് സ്വാഗതവും, ഗ്രൂപ്പിന്റെ ചാരിറ്റി കോർഡിനേറ്റർ സലിം ഏ അദ്ധ്യക്ഷതയും വഹിച്ചു.

പ്രശസ്ത എഴുത്തുകാരനും വേൾഡ് ആർട്ട് കഫേ മാനേജിങ് എഡിറ്ററുമായ മൻസൂർ പള്ളൂർ യോഗം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് പ്രശസ്ത ലീഡർഷിപ് കോച്ച് & കൗൺസിലർ (സൗദി) ഡോക്ടർ അബ്ദുൽസലാം ഒമർ മുഖ്യ പ്രഭാഷണം നടത്തി.

അഡ്വക്കേറ്റ് ജയരാജ് ദമാം, പി എം ഫസൽ കോഴിക്കോട്, അഷറഫ് വടക്കേവിള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തണൽ തെന്മല ചാരിറ്റി ഗ്രൂപ്പ് ഗൾഫ് കോർഡിനേറ്റർ നാസറുദ്ദിൻ കൃതജ്ഞത രേഖപ്പെടുത്തി.