മനാമ: നേരിനോടൊപ്പം സഞ്ചരിച്ച 86 വർഷങ്ങൾ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ചന്ദ്രിക വാർഷിക ക്യാമ്പയിന് ഹമദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ പമ്പവാസൻ നായരെ വാർഷിക വരിക്കാരനായി ചേർത്തി കൊണ്ട് തുടക്കമായി. ഒക്ടോബർ 1 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ കാലയളവിൽ പാലക്കാട്‌ ജില്ലയിൽ പരമാവധി വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പത്രം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആണ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്നത്. പമ്പാവാസൻ നായരുടെ വസതിയിൽ വെച്ച് നടന്ന ക്യാമ്പയിൻ ഉദ്‌ഘാടന ചടങ്ങിൽ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി ഓർഗനൈസിംഗ് സെക്രട്ടറി വിവി ഹാരിസ് തൃത്താല, സെക്രട്ടറി മാസിൽ പട്ടാമ്പി, മഹാദേവൻ എന്നിവർ പങ്കെടുത്തു.