മനാമ: ഇന്ത്യൻ സ്കൂൾ കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഉണ്ടായ പ്രയാസങ്ങള്‍ കാരണം ഫീസ് കുടിശ്ശികയായ കുട്ടികളെ ഓണ്‍ ലൈന്‍ ക്ളാസ്സുകളില്‍ നിന്നും പുറത്താക്കിയ സ്കൂള്‍ കമ്മറ്റിയുടെ നടപടിക്കെതിരെ യു.പി.പി നടത്തിയ ശക്തമായ ഇടപെടലുകള്‍ക്കും സാമൂഹൃ പ്രതിബദ്ധതയോടെ നടത്തിയ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്കും ഫലമുണ്ടായി.

വിദ്യാഭ്യാസ മന്ത്രാലയത്തിലടക്കം നിരവധി തവണ ഇത് സംബന്ധിച്ച് യു.പി.പി പരാതി നല്‍കിയിരുന്നു.

യു.പി.പി യുടെ ശക്തമായ ഇടപെടല്‍ കാരണം ബഹ്റൈനിലെ ഇന്തൃന്‍ സമൂഹത്തില്‍ മുഴുവന്‍ ഇതൊരു ചര്‍ച്ചാ വിഷയമായി മാറിയപ്പോഴാണ് സ്കൂള്‍ അധികൃതര്‍ക്ക് ഇങ്ങിനെ ഒരു തീരുമാനത്തിലെത്തേണ്ടി വന്നത്.

ഫീസ് കുടിശ്ശികയുള്ള സാധാരണക്കാരായ കുട്ടികളെ ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ വീണ്ടും പ്രവേശിപ്പിച്ച നടപടിയെ യു.പി.പി സ്വാഗതം ചെയ്യുകയാണെന്നും, ഇതിനായി സഹകരിച്ച മാധൃമസുഹൃത്തുക്കള്‍ക്കും നല്ലവരായ രക്ഷിതാക്കള്‍ക്കും നന്ദി അറിയിക്കുകയാണെന്നും യു.പി.പി നേതാക്കള്‍ പറഞ്ഞു.

ഇന്തൃന്‍ സ്കൂള്‍ രക്ഷിതാക്കള്‍ നേരിടുന്ന ന്യായമായ ഏതൊരു പ്രശ്നത്തിനും എന്നും അവരോടൊപ്പം ചേര്‍ന്ന് ഏതറ്റം വരെ പോകാന്‍ യു.പി.പി എന്നും പ്രതിഞ്ജാ ബദ്ധമാണെന്ന് യു.പി.പി നേതാക്കളായ അനില്‍.യു.കെ, ഫ്രാന്‍സിസ് കൈതാരത്ത്, ഹാരിസ് പഴയങ്ങാടി, റഫീക്ക് അബ്ദുള്ള, ബിജുജോര്‍ജ്ജ്, ഹരീഷ്, എഫ്.എം. ഫൈസല്‍,ജൃോതിഷ് പണിക്കര്‍, ദീപക് മേനോന്‍, ശ്രീധര്‍ തേറമ്പിൽ, ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, ജോൺ ഹെൻറി, അബ്ബാസ് സേഠ്, സുനില്‍ പിള്ള, ജോണ്‍ തരകന്‍, അന്‍വര്‍ ശൂരനാട്, ജമാല്‍ കുറ്റിക്കാട്ടില്‍, എന്നിവർ പത്ര കുറിപ്പിലൂടെ സംയുക്തമായി അറിയിച്ചു.