ന്യൂയോർക്ക്​: ജോ ബൈഡൻ വൈറ്റ്​ ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം. യു.എസ്​ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട്​ ​േനടി ​പ്രസിഡൻറ്​ പദവിയിലെത്തുന്ന വ്യക്തിയായി ​ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ​ബൈഡൻ മാറും. മുൻ പ്രസിഡൻറ്​ ബറാക്ക്​ ഒബാമയുടെ റെ​ക്കോഡാണ്​ ബൈഡൻ തകർക്കുക. 2020 ലെ യു.എസ്​ തെരഞ്ഞെടുപ്പിൽ റെക്കോഡ്​ വോട്ടിങ്​ ശതമാനമാണ്​ രേഖപ്പെടുത്തിയത്​. 16 കോടി പേരാണ്​ വോട്ട്​ ​രേഖപ്പെടുത്തിയത്​. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടിങ്​ നിരക്കാണിത്.​ ബുധനാഴ്​ചത്തെ വോ​ട്ടെണ്ണലിൽ ബൈഡന്​ ഏഴ​ുകോടി വോട്ടുകളാണ്​ ലഭിച്ചത്​. ഇത്​ അമേരിക്കൻ പ്രസിഡൻറുമാർ നേടിയതി​േനക്കാൾ കൂടുതലാണെന്ന്​ നാഷനൽ പബ്ലിക്​ റേഡിയോ റിപ്പോർട്ട്​ ചെയ്യുന്നു. ​നിലവിൽ ഏറ്റവും കൂടുതൽ വോട്ട്​ നേടിയ അമേരിക്കൻ പ്രസിഡൻറ് ബറാക്ക്​ ഒബാമയാണ്​. 6,94,98,516 വോട്ടുകളാണ്​ ഒബാമ 2008ൽ നേടിയത്​. ഒബാമ നേടിയ​തിനേക്കാൾ മൂന്നുലക്ഷത്തിൽ അധികം വോട്ടുകളാണ്​ ബൈഡൻ നേടിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോണൾഡ്​ ട്രംപ്​ നേടിയ വോട്ടുകളും ഒബാമയുടെ റെക്കോർഡിന്​ അടുത്തെത്തി. 6.7 കോടി വോട്ടാണ്​ ട്രംപ്​ ഇതുവരെ നേടിയത്​. നിലവിൽ റിപ്പബ്ലിക്കൻ സ്​ഥാനാർഥി ഡോണൾഡ്​ ട്രംപിനേക്കാൾ 27 ലക്ഷം വോട്ടുകൾക്ക്​ മുമ്പിലാണ്​ ജോ ബൈഡൻ.​ ബൈഡന്​ മേൽക്കൈയ്യുള്ള സംസ്​ഥാനങ്ങളിൽകൂടി എണ്ണിക്കഴിയുന്നതോടെ ബൈഡ​െൻറ ലീഡ്​ ഉയരും. കാലിഫോർണിയ അടക്കം പ്രധാന സ്​റ്റേറുകളിലെ വോട്ടുകൾ ഇനിയും എണ്ണിയിട്ടില്ല. കാലിഫോർണിയയിൽ 64 ശതമാനം വോ​ട്ടെണ്ണൽ മാത്രമാണ്​ പൂർത്തിയായത്​. 16 കോടി പേർ വോട്ട്​ രേഖപ്പെടുത്തിയ തെര​െഞ്ഞടുപ്പിൽ 10 കോടി പേരാണ്​ പോസ്​റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയത്​. രേഖപ്പെടുത്തിയ വോട്ടുകളിൽ 2.3കോടി വോട്ടുകൾ ഇനിയും എണ്ണാനുണ്ട്​. ഈ വോട്ടുകൾ കൂടി എണ്ണുന്നതോടെ ബൈഡ​െൻറ ലീഡ്​ നില ഇനിയും ഉയരും.