മനാമ: ബഹ്‌റൈൻ മലയാളികൾക്കിടയിൽ ഏറെ പരിചിതനായ മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ഇന്ഡക്സ് ബഹ്‌റൈൻ അനോശോചനം രേഖപ്പെടുത്തി.

ഇന്ന് രാവിലെ ഉണ്ടായ ജോമോന്റെ ആകസ്മിക വേർപാടിൽ ഇന്ഡക്സ് ബഹ്‌റൈൻ ഭാരവാഹികളായ സ്റ്റാലിൻ ജോസഫ്, റഫീക്ക് അബ്ദുള്ള, അനീഷ് വർഗ്ഗീസ്, അജി ഭാസി, സാനി പോൾ, സേവി മാത്തുണ്ണി, ചന്ദ്രബോസ്, കെ ആർ ഉണ്ണി, ലത്തീഫ് ആയഞ്ചേരി, അശോക് കുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

വളരെ ഊർജ്വസ്വലനായ മാധ്യമ പ്രവർത്തകനായിരുന്നു ജോമോൻ എന്ന് ഭാരവാഹികൾ അനുസ്മരിച്ചു. ജോമോന്റെ ദുഖാർത്ഥരായ കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഖങ്ങളിൽ പങ്കു ചേരുന്നതായും ഇന്ഡക്സ് ബഹ്‌റൈൻ അനുശോചനകുറിപ്പിൽ അറിയിച്ചു.