മനാമ: ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സാമൂഹിക സംസ്‍കാരിക ഭൂമികയിലും വാട്സ്ആപ് കൂട്ടായ്മയുമായിലുമൊക്ക സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ അദ്ദേഹത്തിന്റെ വേർപാടിലും കുടുംബത്തിന്റെ ദുഃഖത്തിലും ഫ്രന്റ്സും പങ്ക് ചേരുന്നുവെന്നും അനുശോചനകുറിപ്പിൽ അറിയിച്ചു.