മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ, റിയ ട്രാവൽസുമായി ചേർന്നു സംഘടിപ്പിച്ച കണ്ണൂർ എയർ പോർട്ടിലേക്കുള്ള ചാർട്ടേർഡ് വിമാനം ഇന്ന് കൃത്യ സമയത്തു പറന്നിറങ്ങി.

ഗൾഫ് എയർ വിമാനം ആദ്യമായി കണ്ണൂർ എയർ പോർട്ടിൽ പറന്നിറങ്ങുമ്പോൾ കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈന്റെ നാമവും ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ടു,

കണ്ണൂർ എക്സ്പാറ്റ്സിനിത് അഭിമാനത്തിന്റെയും സന്തോഷദിനമായി മാറി.

ബഹ്‌റൈൻ പ്രവാസികളുടെ ചിരകാലസ്വപ്നമാണ്‌ ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
ഈ സംരംഭത്തിന്റെ വിജയത്തിന് അഹോരാത്രം സഹകരിച്ച കെ. കെ. രാഗേഷ് എം.പി. എം. വി. ജയരാജൻ, ഷൈജു (കാലിക്കറ്റ്‌ ടൂർസ് ആൻഡ് ട്രാവെൽസ്), ഗൾഫ് എയർ ഡ്യൂട്ടി മാനേജർ അബ്ദുള്ള അഹ്‌മദ്‌ യൂസുഫ് തുടങ്ങി ഏവർക്കും കണ്ണൂർ എക്സ്പാറ്റ്സ്ന്റെ ഭാരവാഹികൾ നന്ദി അറിയിക്കുന്നു.