മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്ക്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) 2020-21 പ്രവര്‍ത്തന വര്‍ഷത്തിലെ ഭാരവാഹികള്‍ സ്ഥാനമേറ്റു. മാര്‍ത്തോമ്മാ പാരീഷ് സഹവികാരി റവ. വി. പി. ജോണ്‍ പ്രസിഡണ്ട് ആയും സെന്റ് പീറ്റേഴ്സ് സിറിയന്‍ യാക്കോബെറ്റ് ഇടവക അംഗം റെജി വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയായും സ്ഥാനമേറ്റു. സൂം ആപ്ലിക്കേഷനിലൂടെ നടന്ന കെ. സി. ഇ. സി. വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് മുന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും വരവ്‌ ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

കെ. സി. ഇ. സി. യുടെ 2019-20 വര്‍ഷത്തിലെ പ്രസിഡണ്ടും ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയുമായ റവ. ഫാദര്‍ ഷാജി ചാക്കോയിക്ക് യാത്രയയപ്പും നല്‍കി. വൈസ് പ്രസിഡണ്ട് റവ. മാത്യൂ കെ. മുതലാളി ആശംസകള്‍ നേരുകയും കെ. സി. ഇ. സി. യുടെ ഉപഹാരം നല്‍കുകയും ചെയ്തു. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി തനിക്ക് നല്‍കിയ സ്നേഹത്തിനും കരുതലിനും നന്ദി അര്‍പ്പിക്കുകയും ചെയ്തു.

ചിത്രം അടിക്കുറിപ്പ്: ബഹറൈന്‍ കെ. സി. ഇ. സി. യുടെ 2019-20 വര്‍ഷത്തിലെ പ്രസിഡണ്ട്‌ റവ. ഫാദര്‍ ഷാജി ചാക്കോയിക്ക് കെ. സി. ഇ. സി. യുടെ ഉപഹാരം റവ. മാത്യൂ കെ. മുതലാളി നല്‍കികൊണ്ട് യാത്രയയപ്പ്‌ നല്‍കുന്നു. ഭാരവാഹികള്‍ സമീപം