മനാമ: തൊഴിൽ- വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നതിന് സിജിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ കരിയർ ക്ലബ്ബുകൾ തുടങ്ങുന്നു. ആധുനിക കാലത്തെ തൊഴിലവസരങ്ങൾക്കനുസരിച്ച് സമൂഹത്തിന് ദിശാ ബോധം നൽകാനുള്ളതാണ് പദ്ധതിയെന്ന് സിജി ജനറൽ സെക്രട്ടറി സെഡ്. എ അശ്രഫ് അറിയിച്ചു.സിജി ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘സേജ്’ (Social Action for Grass root Empowerment -SAGE) വിഭാഗം പ്രവർത്തന ഉൽഘാടന പരിപാടിയുടെ ഭാഗമായി നടത്തിയ വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു.

റോബോട്ടിക്സിന്റെയും (robotics) ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (artificial intelligence) ആധിപത്യമുള്ള ഭാവി കാലത്തെ നേരിടാൻ നിലവിലുളള തൊഴിൽ -വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഏറെ അപര്യാപ്തം ആണ്.ഈ അവസ്ഥ മുന്നിൽ കണ്ടു ഭാവി തലമുറയെ സഹായിയ്ക്കാൻ സിജി പ്രതിജ്ഞാ ബന്ധം ആയിരിക്കും . ഈ പ്രഫഷണൽ സേവനം ആവശ്യമുള്ള സന്നദ്ധ സംഘടനകളും കൂട്ടായ്മകളും സിജിയുമായി ബന്ധപ്പെടണം.

കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം ഭാവി തലമുറകൾക്കു ദോഷമായി ബാധിക്കുമെന്നും എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ആഗോള നയത്തിനും യൂണിസെഫ് ഉൾപ്പെടെയുള്ള ആഗോള സംഘടനകളുടെ ലക്ഷ്യങ്ങൾക്കും സ്ഥാപിത താല്പര്യങ്ങൾക്കും എതിരാണിതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസം ചിലരിൽ ഒതുങ്ങുകയും അത് വഴി വിദ്യാഭ്യാസ വരേണ്യ വൽക്കരണം സംഭവിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിലയിരുത്തി. കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രൊഫസ്സർ ആണ് ഡോ: ഇസഡ്.എ അഷ്‌റഫ്.

വ്യക്തിഗത വളർച്ചയും സാമൂഹിക പശ്ചാത്തലവും’ എന്ന വിഷയത്തിൽ തളിപ്പറമ്പ് സർസയ്യദ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ:അബ്ദുൽ അസീസ് വിഷയാവതരണം നടത്തി.സിജി ഇന്റർനാഷണൽ ചെയർമാൻ കെ.എം മുസ്തഫ ഉൽഘാടന പ്രസംഗവും സിജി ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ റുക്‌നുദ്ധീന് അബ്ദുല്ല, ഇന്റർനാഷണൽ ‘സേജ് ‘കോ-ഓർഡിനേറ്റർ നൗഫൽ ഡി.വി, സിജി ഇന്റർനാഷണൽ വൈസ് ചെയർമാൻ അബ്ദുൽ മജീദ് ആശംസ പ്രസംഗങ്ങളും നടത്തി.

സിജി ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്ന പരിപാടി വൈസ് ചെയർമാൻ അലി സൈനുദ്ധീൻ നിയന്ത്രിച്ചു. സിജി ബഹ്‌റൈൻ ചീഫ് കോർഡിനറ്റർ മൻസൂർ പി.വി സ്വാഗതവും സേജ്’ കോർഡിൻറ്റർ യൂസഫ് അലി നന്ദിയും പറഞ്ഞു. ഷാനവാസ് സൂപ്പി, അമീർ എന്നിവർ നേത്വത്തം നൽകി.