
1995 ജൂലൈ 3 ന് ന്യൂ ജേഴ്സി യിൽ ആരംഭിച്ച വേൾഡ് മലയാളി കൗൺസിലിന് ആറു റീജിയനുകളിലായി 70 ൽ പ്പരം പ്രൊവിൻസ് ഉണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ന്യൂ ജേഴ്സിയില്‍ നട്ടു വളര്‍ന്ന്, രാഷ്ട്രീയത്തിനും ജാതി മത മതിലുകള്‍ക്കുമപ്പുറം ലോകമെമ്ബാടുമുള്ള മലയാളികളെ ഒരു വൃക്ഷത്തണലില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പരേതരായ ടി. എന്‍. ശേഷന്, ഡോ. ബാബു പോള്‍, മലയാളി ശാസ്ത്രജ്ഞന് ആയിരുന്ന ഡോ. സുദര്ശന്, ഡോ. ശ്രീധര്‍ കാവില്‍ മുതലായ മറ്റു നേതാക്കള്‍ കൈ തൊട്ടനുഗ്രഹിച്ച പ്രസ്ഥാനം ഇരുപത്തി അഞ്ചു വയസ്സ് തികയുകയാണെന്നു അമേരിക്ക റീജിയന് ചെയര്മാന് ശ്രീ കൂടല്‍ പറഞ്ഞു. ഫൗണ്ടര്‍ മാരില്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്ന ഫൗണ്ടര്‍ മാരെ കോണ്‍ഫറന്‍സില്‍ ആദരിക്കണമെന്നു കോണ്‍ഫറന്‍സ് കമ്മിറ്റി ജനറല്‍ കണ്‍വീനർ സിനു നായർ അറിയിച്ചു. അമേരിക്കയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വേരുകള്‍ കാനഡ മുതല്‍ ടെക്സസ് വരെ പത്തു പ്രൊവിൻസുകളിലായി വ്യാപിച്ചു കിടക്കുന്നു. പ്രസിദ്ധ നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി യുടെ ലൈവ് പോഗ്രാം ബീന സുധർമൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും നിമ്മി ദാസ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി യും കോണ്ഫ്രന്സിനെ കൂടുതൽ ആകർഷമാക്കുമെന് കോൺഫ്രൻസ് കോഡിനേറ്റർ മാരായ ജിനേഷ് തമ്പി, പ്രകാശ് ജോസഫ് എന്നിവർ അറിയിച്ചു. സിൽവർ ജൂബിലി യുടെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കുന്ന ഗ്ലോബൽ വില്ലേജ് പ്രോജെക്ടിന് അമേരിക്കയിൽ നിന്നും 6 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ഗ്ലോബൽ നേതാക്കളായ എസ് കെ ചെറിയാൻ, തങ്കം അരവിന്ദ് എന്നിവർ അറിയിച്ചു.
കോൺഫ്രൻസിനോടനുബന്ധിച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ തെരെഞ്ഞടുക്കുന്നതിനുള്ള നടപടികൾ റീജിയൻ ഇലക്ഷൻ കമ്മീഷണർ രജനീഷ് ബാബു വിന്റെ നേതൃത്വത്തിൽ തുടങ്ങിയതായും കോൺഫ്രൻസിൽ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുമെന്ന് റീജിയൻ നേതാക്കളായ ഹരി നമ്പൂതിരി, ഡോ ഗോപിനാഥാൻ നായർ, വര്‍ഗീസ് പി എബ്രഹാം എന്നിവർ അറിയിച്ചു.