മനാമ: മാനവികതയുടെ മുന്നേറ്റം പ്രവാചകനിലൂടെ എന്ന ശീർഷകത്തിൽ ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം വെബിനാർ സംഘടിപ്പിച്ചു. പ്രപഞ്ച സൃഷ്ടാവിന്റെ പരമാധികാരം അംഗീകരിക്കാത്ത സമൂഹം മറ്റ് പലതിന്റെയും അടിമത്വത്തിൽ ആയിരിക്കുമെന്നും അത് മനുഷ്യ മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുമെന്നും വെബിനറിൽ മുഖ്യപ്രഭാഷണം നടത്തിയ ഓൾ ഇന്ത്യ ഇമാം കൗൺസിൽ ദേശീയ സമിതി അംഗം അബ്ദുൽ മജീദ് ഖാസിമി പറഞ്ഞു. ആ തടസത്തെ നീക്കി പ്രപഞ്ച സൃഷ്ടാവിനെ പരിചയപ്പെടുത്തി യതിലൂടെ പ്രവാചകൻ മാനവ മുന്നേറ്റത്തിന് നൽകിയ സംഭാവന അമൂല്യം ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം ബഹ്‌റൈൻ കേരള ഘടകം പ്രസിഡന്റ്‌ അഷ്‌കറിന്റെ അധ്യക്ഷതയിൽ നടന്ന വെബിനാറിൽ ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം ജില്ലാ കൌൺസിൽ അംഗം ഖലീൽ നന്ദി പറഞ്ഞു.