മനാമ: ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനായ ജോമോൻ കുരിശിങ്കലിന്റെ ആകസ്മികമായ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.

ബഹ്‌റൈൻ മാധ്യമ പ്രവർത്തന രംഗത്തെ സജീവ സാനിധ്യമായിരുന്ന ജോമോന്റെ നിര്യാണം മാധ്യമ രംഗത്തിനു തന്നെ തീരാനഷ്ട്ടമാണെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി.

ഓൺലൈനായി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ ജി.എസ്.എസ്. ചെയർമാൻ കെ. ചന്ദ്ര ബോസ്, ജനറൽ സെക്രട്ടറി രാജേഷ് കണിയാംപറമ്പിൽ, വൈസ് ചെയർമാൻ ജോസ് കുമാർ മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളും അനുശോചനം അർപ്പിച്ചു സംസാരിച്ചു.

ബഹ്‌റൈൻ മാധ്യമ പ്രവർത്തകർക്കിടയിലെ ഒരു വ്യത്യസ്ത മുഖമായിരുന്നു ജോമോൻ, ബഹ്‌റൈനിലെ സംഘടനകളുടെ പരിപാടികൾ 24 ന്യൂസ് ചാനലിൽ കൂടി ജനങ്ങളിൽ എത്തിക്കുവാൻ ജോമോൻ നടത്തിയ പ്രവർത്തങ്ങകളെ യോഗം അനുസ്മരിച്ചു.