മനാമ: ബഹ്‌റൈനിലെ മാധ്യമ പ്രവർത്തനമേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന ജോമോൻ കുരിശിങ്കലിന്റെ ആകസ്മികമായ വേർപാടിൽ പീപ്പിൾസ്ഫോറം ബഹ്‌റൈൻ അനുശോചനവും, ദുഃഖവും രേഖപ്പെടുത്തി.

ജോമോന്റെ വേർപാട് വളരെയധികം ഞെട്ടലോടെയാണ് അറിഞ്ഞത്. ദുഖിതരായ കുടുംബാംഗങ്ങൾക്ക് കരുത്തേകുവാനും ജോമോന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും അനുശോചന കുറിപ്പിൽ പീപ്പിൾസ് ഫോറം പ്രസിഡന്റ് ജെ.പി ആസാദ്, ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ എന്നിവർ അറിയിച്ചു.