മനാമ: ബഹ്‌റൈനിലെ മാദ്ധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റെ അകാല വിയോഗത്തിൽ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം അനുശോചനം രേഖപ്പെടുത്തി. പ്രവാസി വിഷൻ ഓൺലൈൻ പത്രത്തിലൂടെ പ്രവാസലോകത്തെ മാധ്യമ പ്രവർത്തന രംഗത്തു തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ ജോമോൻ 24 ന്യൂസിന്റെ ബഹ്‌റൈൻ റിപ്പോർട്ടർ കൂടി ആയിരുന്നു. പ്രഗല്ഭനായ ക്യാമറാമാൻ കൂടിയായ ജോമോൻ ഫ്രറ്റേണിറ്റി ഓഫ് എറണാകുളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ഭാരവാഹികൾ അറിയിച്ചു.