മനാമ: മുഹറഖ്‌ മലയാളി സമാജം അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറകുമായി സഹകരിച്ചു നടത്തി വന്ന ഒരുമാസം നീണ്ടു നിന്ന മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ ക്യാമ്പ്‌ മുന്നൂറോളം പേർക്ക് പ്രയോജനകരമായി, എം.എം.എസ് ജീവകാരുണ്യ വിഭാഗം നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ്.

സജീവൻ വടകര, അനസ്‌ റഹിം, മുഹമ്മദ് റഫീക്ക്, മുജീബ് വെളിയൻകോഡ്, ആനന്ദ് വേണുഗോപാൽ നായർ, ദിവ്യ പ്രമോദ്, സുജ ആനന്ദ്, ബാഹിറ സമദ് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.

സമാപന ചടങ്ങിൽ എം.എം.എസ് പ്രസിഡന്റ് അൻവർ നിലമ്പൂർ, മുൻ പ്രസിഡന്റ് അനസ്‌ റഹിം, എന്റർടൈൻമെന്റ് സെക്രട്ടറി സജീവൻ വടകര, ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് ഹെഡ് ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.