മനാമ: വിദേശ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്വർണ്ണം കടത്തുക വഴി മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ ആണ്. മുഖ്യമന്ത്രി തന്റെ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും നീക്കിയത് അദ്ദേഹം തെറ്റുകാരൻ ആയതുകൊണ്ടാണ്. സ്വർണ്ണകടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നത് ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇതുപോലുള്ള കള്ളക്കടത്തുകൾ നടത്തുമ്പോൾ പ്രവാസികളായ ഇന്ത്യക്കാർക്ക് നാണക്കേടാണ്. ഇന്ത്യൻ നയ തന്ത്ര ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇതോടെ ഇന്ത്യക്കാരായ പ്രവാസികളെയും മറ്റുള്ളവർ സംശയത്തോടെയേ കാണൂ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്യോഷണത്തെ നേരിടുവാൻ തെയ്യാറാവണം എന്നും ഐ.വൈ.സി.സി ദേശീയ നേതൃത്വം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.