മനാമ: “കൈകോർക്കാം സാമൂഹിക നന്മയ്ക്കായ്” എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ മാർച്ച് 1 മുതൽ 31 വരെ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന വനിതാസംഗമത്തിന്റെ മുന്നോടിയായി ലോക വനിതാദിനത്തിൽ പ്രവാസി വനിതകൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് 8 തിങ്കളാഴ്ച രാവിലെ 10.30 നും രാത്രി 9 മണിക്കുമായി ഗൂഗിൾ ഫോമിലൂടെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഒരാൾക്ക് ഒരിക്കൽ മാത്രം പങ്കെടുക്കുവാൻ അനുവാദമുള്ള മൽസരത്തിൽ സമയവും ശരിയുത്തരവും പരിഗണിച്ചാവും വിജയികളെ പ്രഖ്യാപിക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ക്വിസ് ലിങ്ക്: രാവിലെ10.30 to 10.50
https://forms.gle/r9iwbZ99cK21zwXT9

രാത്രി 9. 00 to 9.20
https://forms.gle/EqBY134jTPFzHvfN9

കൂടുതൽ വിവരങ്ങൾക്ക് 33538916 / 3720 9675 / 34017413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.