കരിപ്പൂര്‍: ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അബകടം ഉണ്ടായത്. മരിച്ചവരില്‍ എടപ്പാള്‍ കോലളമ്പ് സ്വദേശി കുന്നാട്ടയില്‍ ഉമ്മറിന്റെ ഭാര്യ ലൈലാബി (51) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.