മാനമാ: ബോധിധർമ്മ ആയോധനകല അക്കാദമിയുടെ കീഴിലുള്ള ഇന്ത്യൻ സ്റ്റയിൽ ഓഫ് കുങ്ഫു ഇന്റർനാഷണൽ ബഹ്‌റൈൻ ഗ്രീഡിങ് ടെസ്റ്റ് സൽമാനിയ ഫിറ്റ്നസ് സെന്ററിൽ വെച്ച് നടന്നു.മുഹമ്മദ് റഫീഖ്, റിയാസ് വിഴിഞ്ഞം, ഹിനാദ് മുഹമ്മദ്, ഷൈജു കംപുറത്ത്, നോയൽ സെബാസ്റ്റ്യൻ, പ്രോസഞ്ജിത് ദാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് കരസ്തമാകി.
ബഹ്‌റൈൻ സ്വദേശിയും മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനുമായ ലിയാക്കത്, ഈസ എന്നിവർ മുഖ്യ അധിതികാളായിരുന്നു.
ബോധിധർമ്മ ആയോധനകല അക്കാദമി മെമ്പർമാരായ മാസ്റ്റർ സമീർ ഖാൻ, അബു നാസ്സർ, അസീസ് എന്നിവർ മേൽനോട്ടം വഹിച്ചു.
ഇന്റർനാഷണൽ കുങ്ഫു റഫറിയും, ചീഫ് എക്സാമിനറും, ബഹ്‌റൈൻ ചീഫ് മാസ്റ്ററുമായ സമീർ ഖാൻ ടെസ്റ്റിന് നേതൃത്വം നൽകുകയും, വിജയികൾക്കുള്ള ബെൽറ്റുകൾ സമ്മാനിക്കുകയും ചെയ്തു.സ്റ്റാർവിഷൻ ചെയർമാൻ സേധുരാജ് കടക്കൽ ട്രോഫി സമ്മാനിച്ചു.സൽമാനിയ ഫിറ്റ്നസ് സെന്റർ മനേജർ ഇക്‌ബാൽ സർട്ടിഫിക്കറ്റുകളും നൽകി.കോവിഡ് പോലുള്ള വൈറസുകളെ തുരത്താൻ ആരോഗ്യമുള്ള ശരീരം നമുക്ക് ഉണ്ടാവണം, മാർഷൽ ആർട്സ് രോഗ പ്രധിരോത ശേഷിക് വളരെ നല്ലതാണെന്നും, യുവാക്കളും മുതിർന്നവരും മുന്നോട്ട് വരണമെന്നും ചീഫ് മാസ്റ്റർ സമീർ ഖാൻ അഭിപ്രായപ്പെട്ടു.