മനാമ: ബഹ്‌റൈൻ പ്രതിഭ കേന്ദ്രകമ്മിറ്റിയുടെയും പ്രതിഭ ഹെൽപ്‌ലൈന്റെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലെക്സിൽ നടന്ന ക്യാമ്പ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു.പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്, ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ സംസാരിച്ചു. ഹെല്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ നന്ദിരേഖപ്പെടുത്തി. നാല് മേഖലകളിൽ നിന്നായി നൂറ് പ്രതിഭ പ്രവർത്തകർ രക്തദാനം നടത്തി.

ഈ പ്രവർത്തനത്തിൽ പങ്കുചേർന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ സെക്രട്ടറി ലിവിൻ കുമാറും പ്രസിഡന്റ് സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.