മനാമ: 16മത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡിനാർഹനായ കെ. ജി. ബാബുരാജിന് ബഹ്‌റൈൻ ശ്രീ നാരായണ കൾചറൽ സൊസൈറ്റിയുടെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചു.

ശ്രീനാരായണ കൾചറൽ സൊസൈറ്റി ചെയർമാൻ ജയകുമാർ ശ്രീധരന്റെ അദ്ധ്യഷതയിൽ കൂടിയ അനുമോദന യോഗത്തിൽ ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതം അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമൂഹത്തിന് സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള ദിവസമാണിതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കെ. ജി. ബാബുരാജൻ ബഹ്‌റൈൻ മലയാളി സമൂഹത്തിന് നൽകിവരുന്ന എല്ലാവിധ സഹായ സഹകരണങ്ങളും ഈ അവസരത്തിൽ സ്മരിച്ചു.

അദേഹത്തിന്റെ തുടർ ജീവിത പ്രയാണത്തിൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരുവാൻ സാധിക്കുമാറാകട്ടെ എന്ന് ആശംസിച്ചു.