മനാമ: കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തിലും, മൂന്നാറിലെ പ്രകൃതി ദുരന്തത്തിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ബഹ്‌റൈന്‍ ഐ.എം.സി.സി അനുശോചനം രേഖപ്പെടുത്തി.

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ഉള്‍കൊള്ളുന്ന കൊണ്ടോട്ടി പ്രദേശം കൊരോനയുടെ ഭീതിയിലും കണ്ടയിന്മേന്റ്റ് സോണ്‍ ആയിട്ടും സ്വന്തം ജീവന്‍ പോലും വകവെക്കാതെ കോരി ചൊരിയുന്ന മഴയത്തും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും  മനുഷ്യ സ്നേഹികളെയും, രക്തദാനത്തിനു സന്നദ്ദരായി പാതിരാത്രിയിലും ആശുപത്രികള്‍ക്ക് മുന്‍പില്‍ വരി നിന്ന മഹാ മനസ്കരെയും അഭിനന്ദിക്കുന്നതായും ബഹ്‌റൈന്‍ ഐ.എം.സി.സി പ്രസിടണ്ട് ജലീല്‍ ഹാജി വെളിയങ്കോട്, ജനറല്‍ സെക്രട്ടറി പുളിക്കല്‍ മൊയ്തീന്‍ കുട്ടി, ട്രഷറര്‍ പി.വി സിറാജ് വടകര എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.