1. മനാമ: കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ.സി.എഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത ചടങ്ങ് ‘സല്യൂഡസ്’ പ്രൗഢമായി. ഭരണരംഗത്തുള്ളവരും പ്രാസ്ഥാനിക നേതാക്കളുമടക്കം ആയിരങ്ങളാണ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി ഒരുക്കിയ വെബ്ബിനാറിൽ സംബന്ധിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിച്ച പതിനായിരങ്ങൾക്ക് ഐ.സി.എഫ് കോവിഡ് കാലത്ത് സേവനമെത്തിച്ചിരുന്നു. സഊദി, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടന്ന വിപുലമായ സാന്ത്വന പ്രവർത്തനങ്ങൾക്ക് സമൂഹം നൽകിയ സ്നേഹവായ്പ്പിന്റെ വേദികൂടിയായി മാറി ഓൺലൈൻ സമ്മേളനം.

ഐ സി.എഫ്ഗ.ൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജീവൻ പോലും പണയപ്പെടുത്തി സേവന പ്രവർത്തന രംഗത്ത് നിന്ന് പ്രവർത്തിച്ച ഐ.സി.എഫ്, ലോകമെമ്പാടുമുള്ള പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സേവനത്തിനു ഏതെങ്കിലും തരത്തിലുള്ള ലാഭേച്ഛ കണ്ടുകൊണ്ടുള്ള പ്രവർത്തനമായിരുന്നില്ല അവരുടെ പ്രവർത്തനം.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആമുഖ ഭാഷണം നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ അഭിവാദ്യ പ്രഭാഷണം നടത്തി. സഹജീവികളെ വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനേക്കാൾ മഹത്തരമായ മറ്റൊരു പ്രവർത്തനമില്ലെന്നും അതാണ് ജീവിത വിജയത്തിനുള്ള മാർഗമെന്നും കാന്തപുരം പറഞ്ഞു.
കൊറോണ വ്യാപനം വലിയ രീതിയിൽ ബാധിതരായവരെ സംരക്ഷിക്കാൻ ഇന്ത്യൻ ഭരണകൂടങ്ങളും എംബസികളും പകച്ചു നിന്നപ്പോൾ ഐ.സി.എഫ് ദുരന്തമുഖത്തേക്ക് എടുത്തുചാടി നടത്തിയ പ്രവർത്തനം ഒരിക്കലും കേരളത്തിനും കേരളീയർക്കും വിസ്മരിക്കാനാവാത്തതാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

യു.എ.ഇ നാഷണൽ കൌൺസിൽ അംഗവും വത്വനി അല്‍ ഇമാറാത്ത് എക്സിക്യു്ട്ടീവ് ഡയറക്ടറുമായ ദിറാര്‍ ബല്‍ഹൂല്‍ അല്‍ ഫലാസി, നോർക്ക റൂട്സ് ഡയറക്ടർമാരായ ഒ.വി. മുസ്തഫ യു.എ.ഇ, സി വി. റപ്പായ് ഖത്തര്‍, അജിത് കുമാര്‍ കുവൈത്ത്, ലോക കേരള സഭ അംഗം വി.കെ. റഊഫ് സൗദി, ഇന്റർനാഷണൽ ഗാന്ധിയൻ തോട്സ് ചെയർമാൻ എന്‍.ഒ. ഉമ്മന്‍ ഒമാന്‍, പ്രവാസി കമ്മീഷൻ മെമ്പർ സുബൈര്‍ കണ്ണൂര്‍ ബഹ്റൈന്‍, ഡോ. മുഹമ്മദ് കാസിം ദുബൈ, ഐ സി എഫ് ഗൾഫ് കൗൺസിൽ ഭാരവാഹികളായ സയ്യിദ് ഹബീബ് കോയ തങ്ങൾ, നിസാർ സഖാഫി ഒമാൻ, അലവി സഖാഫി തെഞ്ചേരി, മുജീബ് എ ആർ നഗർ തുടങ്ങിയവർ പ്രസംഗിച്ചു.
കോവിഡ് കാലത്ത് സംഘടനക്ക് സഹായമായി പ്രവർത്തിച്ച വിവിധ സഹകാരികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറിവണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, യു സി അബ്ദുൽ മജീദ്, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ജനറൽ സെക്രട്ടറി മജീദ് കക്കാട്, കേരള മുസ്ലിം ജമാഅത് പ്രവാസി സെൽ കൺവീനർ മുഹമ്മദ് പറവൂർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ്‌ ബുഖാരി, ഐ സി എഫ് ജി സി സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട്, വൈസ് പ്രസിഡന്റ് കരീം ഹാജി മേമുണ്ട, ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു.