മനാമ: ദീര്‍ഘ കാലം ബഹ്റൈനില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മുൻ കെ.െഎ.ജി സജീവ പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസിന്‍െറ നിര്യാണത്തില്‍ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷന്‍ അനുശോചിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ടും സാമൂഹിക, സേവന മേഖലകളില്‍ സജീവമായിരിക്കെയാണ് അദ്ദേഹം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. കര്‍മകുശലതയുടെ പര്യായമായിരുന്നു അദ്ദേഹമെന്ന് പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അനുസ്മരിച്ചു. അദ്ദേഹത്തിെൻറ സഹോദരന്‍ എം. അബ്ബാസ് ഫ്രൻറ്സ് അസോസിയേഷന്‍ അസി. ജനറല്‍ സെക്രട്ടറിയാണ്. അബ്ദുല്‍ അസീസിെൻറ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ക്ഷമ പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹത്തിന് സ്വർഗം പ്രദാനം ചെയ്യുന്നതിന് മുഴുവൻ അംഗങ്ങളുടെ പ്രാർഥനയുണ്ടാകുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.