മനാമ: എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് അഖിലേന്ത്യാ ട്രഷററും കലാ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭനും മുസ്ലിം ലീഗ് നേതാവുമായ എസ് വി അബ്ദുള്ള അനുസ്മരണ സമ്മേളനം ബഹ്‌റൈൻ കെഎംസിസി സൈബർ വിംഗ് വാട്സ് ആപ്പ് ഗ്രൂപ്പിൽ നാളെ (ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് നടക്കും.

ബഹ്‌റൈൻ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല ഉത്ഘാടനം ചെയ്യും.

പരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു.