മനാമ: ഗൾഫ് രാജ്യങ്ങളിൽ നിന്നും ചാർട്ടേർഡ് ഫ്ലൈറ്റിൽ ജൂൺ 20 മുതൽ മടങ്ങുന്ന പ്രവാസികൾ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പരിശോധനഫലം കൈവശം വെക്കണമെന്ന സർക്കുലർ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കിടയിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്.

സമൂഹ വ്യാപനം തടയുക എന്ന കേരള സർക്കാരിന്റെ സദുദ്ദേശം മുഖ വിലക്കെടുക്കുമ്പോഴും അത്തരമൊരു കോവിഡ് പരിശോധന ഫലം നടത്തി രേഖകൾ നൽകാൻ ബഹ്‌റൈനിൽ ഔദ്യോഗിക കേന്ദ്രം ഇല്ല എന്നതും, അഥവാ അതിനായ് സ്വകാര്യ ആശുപത്രിയിൽ വരുന്ന അമിതമായ ചെലവും ഈ ഉത്തരവ് പാലിക്കാൻ മാർഗ്ഗ തടസ്സം ആവുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു ഴലുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ഉത്തരവ്
പുനഃപരിശോധിച്ച്‌ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബഹ്‌റൈൻ പ്രതിഭ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനോട് അപേക്ഷിച്ചിരിക്കുന്നു.

ഇത് അനുഭാവപൂർവ്വം പരിഗണിക്കും എന്ന വിശ്വാസത്തിലാണെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.