മലപ്പുറം: വ്യാജരേഖയുമായി ബംഗ്ലാദേശ് സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിലായി. ബംഗ്ലാദേശിൽ നിന്നും രേഖകളില്ലാതെ കുടിയേറി കേരളത്തിൽ എത്തിയ ധാക്ക ബൗഫാൽ സ്വദേശി സൈദുൽ ഇസ്ലാം മുന്ന യെ (27) കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പശ്ചിമ ബംഗാളിലെ പർഗാനാസ് ജില്ലയിലെ ഹസനാബാദ് റോയ് ജൂരിലെ മുന്നാഖാൻ എന്ന പേരിൽ ഇയാൾ സ്വന്തമാക്കിയ വ്യാജ ആധാർ കാർഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുനാവായയിലെ തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഇയാൾ ചെമ്പിക്കലിലെ ഒരു ക്വാർട്ടേഴ്സിൽ സുഹൃത്ത് ആരിഫിനോടും കുടുംബത്തോടും ഒപ്പമാണ് താമസിച്ച് വന്നിരുന്നത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.