മനാമ: കോവിഡ് രോഗവ്യാപനത്തിന്റെ അടിയന്തിര സാഹചര്യം പരിഗണിച്ചും രോഗികളും ജോലി നഷ്ടപ്പെട്ട ഹതാശരായ സഹജീവികളുടെയും നിരന്തരമായ അഭ്യാർത്ഥന മാനിച്ചാണ് ബഹറിൻ കേരളീയ സമാജം ബദൽ യാത്രാമാർഗ്ഗമായ ചാർട്ടേഡ് വിമാന സർവ്വീസ് ആരംഭിച്ചത്.

ആദ്യഘട്ടത്തിൽ നാലു വിമാനങ്ങളും രണ്ടാം ഘട്ടത്തിൽ രണ്ട് വിമാനങ്ങളും വിജയകരമായി സർവ്വീസ് നടത്താൻ കഴിഞ്ഞു.ആയിരത്തിലധികം പ്രവാസികളെ ഇതിനകം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.

അപ്രതീക്ഷിതമായ കാരണങ്ങങ്ങളാൽ കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്ന് നാട്ടിലേക്കുള്ള വിമാന സർവ്വീസുകൾ താൽക്കാലികമായി നിറുത്തിവെക്കാൻ ബഹുമാനപ്പെട്ട എംബസി എയർലൈനുകളോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമാജത്തിന്റെ തടക്കം സംഘടനകൾ ചാർട്ടേഡ് ചെയ്ത വിമാന യാത്രകൾ അനിശ്ചിതത്തിലായിരിക്കുന്നത്.

റീ ഷെഡ്യൂൾ ചെയ്യുന്ന വിമാന സർവ്വിസിന് വീണ്ടും അനുമതിക്കായി പുതിയ അപേക്ഷ സമർപ്പിക്കണമെന്നാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ ചട്ടം.

ഇന്ത്യയിലെ വിദേശകാര്യ വകുപ്പ്, വ്യോമയാന വകുപ്പ്, എയർപ്പോർട്ട് അതോറിട്ടറി, ബഹറിനിലെ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ്സ്, ഗൾഫ് എയർ എന്നിവക്ക് വീണ്ടും അപേക്ഷ നൽകേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അഞ്ച് ദിവസത്തോളമാണ് സാധാരണ പ്രോസസ്സിങ്ങ് ആവശ്യങ്ങൾക്ക് ആവശ്യം വരാറുള്ളത്.

ഇരുപത്തി മൂന്നാം തിയ്യതിക്ക് ശേഷം യാത്രാനുമതി ലഭിച്ചാലുടനെ നിങ്ങളുടെ യാത്ര തിയ്യതി തീരുമാനിക്കപ്പെട്ടാൽ ഉടൻ തന്നെ മേസേജായും ഫോൺ മുഖേനയും നിങ്ങളെ അറിയിക്കുന്നതാണ്.

നാട്ടിലേക്കുള്ള യാത്ര പരാമാവധി വേഗത്തിൽ സാധ്യമാക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, സമാജത്തിന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ഉണ്ടായ ഈ തടസ്സങ്ങൾ മാറ്റി കിട്ടാൻ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പരാമാവധി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

സുതാര്യമായും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുന്ന സമാജം ചാർട്ടേഡ് ഫ്ലൈറ്റ് ടീമിന് നിങ്ങൾ നൽകുന്ന പിന്തുണക്ക് നന്ദി.