മനാമ: അത്യാവശ്യമായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ട ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കായി ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. പലതരം ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ട ആളുകളുടെ നിലവിലുള്ള സാഹചര്യത്തിലെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്നും ആ ശ്രമം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു. ബഹറിനിൽ നിന്നും കൊച്ചിയിലേക്കാണ് വിമാന സർവീസ് ഏർപ്പെടുത്തിയത്. യാത്രാ ചിലവുകൾ വഹിക്കാൻ തയ്യാറുള്ള ആളുകൾ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന സമാജം പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
ദേവദാസ് കുന്നത്ത്‌ 39449287, ശരത് നായർ 39019935, പോൾസൺ 39165761, കെ.ടി സലിം 33750999.