മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നാല് ചാർട്ടേർഡ് വിമാനത്തിൽ ആദ്യത്തെ രണ്ടു ഗൾഫ് എയർ വിമാനങ്ങൾ 169 വീതം യാത്രക്കാരുമായി ഇന്ന് വെള്ളിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെട്ടു
ജോലി നഷ്ടമായവരും ഗർഭിണികളും പ്രായമുള്ളവരും ഒക്കെയാണ് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ കാരുണ്യ സ്പർശത്തിൽ നാട്ടിലേക്ക് തിരിച്ചത് എന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള പത്രക്കുറിപ്പിൽ അറിയിച്ചു.

നാളെ ജൂൺ 6 ആം തീയതി ശനിയാഴ്‌ച എയർ ഇന്ത്യയുടെ ബാക്കി രണ്ടു വിമാനങ്ങളും നാട്ടിലേക്ക് യാത്ര തിരിക്കും 177 വീതം യാത്രക്കാരുമായി കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് പോവുക എന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അറിയിച്ചു.

സമാജത്തിന്റെ ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള അപേക്ഷകളിൽ അനുകൂല സമീപനം സ്വീകരിച്ച നോർക്ക വകുപ്പിന്റെ കൂടെ ചുമതലയുള്ള ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശ കാര്യ സഹമന്ത്രി മുരളിധരൻ ,യാത്രക്കാവശ്യമായ വിവിധ സഹായങ്ങൾ ചെയ്തു തന്ന എൻ.പി. പ്രേമചന്ദ്രൻ തുടങ്ങിയവരുടെ ആത്മാർഥമായ ശ്രമങ്ങൾക്ക് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണണപിള്ള ഒരിക്കൽ കൂടി നന്ദി പറഞ്ഞു. ബഹറിൻ എംബസിയും ബഹറിനിലെ വിവിധ മന്ത്രാലയങ്ങളും ആദ്യ ഘട്ടം മുതൽ ബി.കെ.എസ്സിന് മികച്ച സഹകരണമാണ് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു.

600 ഓളം യാത്രക്കാരുടെ യാത്രയുമായി ബന്ധപ്പെട്ടു ബഹ്‌റൈൻ മന്ത്രാലത്തിൽ നിന്നും ലഭിക്കേണ്ട ക്ലിയറൻസ് ഇന്ന് അവധി ദിവസമായിട്ടുകൂടി നേടിയെടുത്തത് എം.പി ഡോ. ശശി തരൂർ, വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തെ തുടർന്ന് ജയശങ്കർ ബഹ്‌റൈൻ മന്ത്രാലയത്തിൽ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ്.
എം.പി ശശി തരൂരിനോടും, വിദേശകാര്യ മന്ത്രി ജയശങ്കറിനോടും ഉള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.