മനാമ: കോവിഡ് വിപത്തിൽ പ്രഖ്യാപിച്ച അർഹതപ്പെട്ടവർക്കുള്ള കർമ്മ പദ്ധതിയുടെ മൂന്നാമത്തെ ടിക്കറ്റ് ബാബുൽ ബഹ്‌റൈൻ പോലിസ് മേധാവി മുഹമ്മദിന്റെ സാനിധ്യത്തിൽ അൽ ഓസ്‌റ റെസ്റ്റോറന്റ് മനാമ മാനേജർ ബഷീർ അൽ ഓസ്‌റ അർഹത പെട്ടവർക്കുള്ള വിമാന ടിക്കറ്റ് നാട്ടിലേക്ക് തിരിച്ച സൈനുദ്ധിന് കൈമാറി.

കോവിഡിനെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് വിവിധ രീതിയിലുള്ള സഹായ പ്രവർത്തനങ്ങളായിരുന്നു ബഹ്‌റൈനിൽ ഈ യുവ ബസ്സിനെസ്സുകാരുടെ സംഘടനയായ ബി.എം.ബി.ഫ് യൂത്ത് വിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നത്.

ബി.എം.ബി.ഫ് യൂത്ത് വിംഗ് പ്രസിഡന്റ് ഷെമീർ ഹംസ ഫുഡ് വേൾഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷവാദ്, സനു സ്റ്റാർലൈൻ, നിയാസ് പാൻ അറേബ്യ
എന്നിവർ പങ്കെടുത്തു.