കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യ ശരീരത്തിലേയ്ക്ക് എത്താനുള്ള സാധ്യത അപൂർവമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR).കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ രണ്ടിനം വവ്വാലുകളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ അവ മനുഷ്യരിലേക്ക് പടരാൻ പ്രാപ്തമല്ലെന്നും ICMR വൃത്തങ്ങൾ വ്യക്തമാക്കി.