മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് 64 വയസും, 58 വയസുമുള്ള രണ്ട് സ്വദേശികൾ മരണപെട്ടതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 55 ആയി. 24 മണിക്കൂറിനിടെ നടന്ന 8699 പരിശോധനകളിൽ നിന്നും റിപ്പോർട്ട് പ്രകാരം 469 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 295 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പർക്കങ്ങളിലൂടെയും മൂന്ന് പേർക്ക് വിദേശ യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

511 പേരാണ് പുതുതായി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 14696 ആയി ഉയർന്നു.

നിലവിൽ 5679 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 29 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 454368 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.