മനാമ: ബഹ്‌റൈനില്‍ ഇന്ന്(മെയ് 6) ഉച്ചക്ക് 2 മണിക്കും രാത്രി 8 മണിക്കും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 214 പേർക്ക് (ഉച്ചയ്ക്ക് 122, വൈകീട്ട് 92) കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 159(ഉച്ചയ്ക്ക് 90, വൈകീട്ട് 62) പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ സമ്പർക്കത്തിലൂടെയും വിദേശങ്ങളിൽ നിന്ന് വന്നത് വഴിയും രോഗം പകർന്നവരാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവുടെ എണ്ണം 2066 ആയി. ചികിത്സയിലുള്ള 4 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം ഇന്ന് 98 പേർ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1860 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 160341 പേരാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. 8 പേർക്കാണ് കോവിഡ് മൂലം മരണം സംഭവിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.