ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 2000 കടന്നു. അനൗദ്യോഗിക കണക്ക് പ്രകാരം 2128 പേരാണ് ഇന്നലെ വൈകിട്ട് വരെ മരിച്ചത്. 779 മരണവുമായി മഹാരാഷ്ട്രയാണ് മരണ സംഖ്യയില്‍ ഒന്നാമത്. 472 പേര്‍ മരിച്ച ഗുജറാത്ത് രണ്ടാമതും 211 പേര്‍ മരിച്ച മധ്യപ്രദേശ് മൂന്നാമതുമുണ്ട്. 185 പേര്‍ മരിച്ച പശ്ചിമബംഗാള്‍, 107 പേര്‍ മരിച്ച രാജസ്ഥാന്‍ നൂറിലധികം പേര്‍ മരിച്ച ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് പിന്നാലെയുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,277 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.