ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണം 4500 കടന്നു; 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 194 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 190 ലധികം ആളുകള്‍ മരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുന്‍പ് മെയ് ആറിന് 195 പേര്‍ മരിച്ചതാണ് ഉയര്‍ന്ന സംഖ്യ. ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത കോവിഡ് മരണങ്ങള്‍ വര്‍ധിക്കാന്‍ കരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ കോവിഡ് മരണ സഖ്യ 4531 ആയി. നിലവില്‍ രാജ്യത്ത് 158333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 67692 പേര്‍ക്ക് രോഗം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലയം വ്യക്തമാക്കി. ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തില്‍ അനുവദിച്ച ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്. രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ 131 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.