ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസ് പുനരാരംഭിച്ച മെയ് 25ന് 832 വിമാനങ്ങളിലായി പറന്നത്
58,318 പേര്‍. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. വൈകാതെ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ മധ്യത്തോടെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രണ്ട് മാസക്കാലത്തിനു ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. ബംഗളൂരുവില്‍ നിന്നുള്ള എയര്‍ ഏഷ്യാ വിമാനം 25ന് രാവിലെ കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നുമുള്ള എയര്‍ ഇന്ത്യാ വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആദ്യമെത്തിയത്.
കൊച്ചി വിമാനത്താവളത്തില്‍ രാവിലെ ഏഴുമണിക്ക് ആദ്യ വിമാനമിറങ്ങി. ബംഗളൂരുവില്‍ നിന്നുള്ള എയര്‍ ഏഷ്യാ വിമാനമാണ് കൊച്ചിയിലെത്തിയത്. ബംഗളൂരുവിലേക്ക് തന്നെയായിരുന്നു കൊച്ചിയില്‍ നിന്നുള്ള ആദ്യ സര്‍വീസും. പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.