മലപ്പുറം: എടപ്പാൾ ടൗൺ ഏരിയയിൽ കഴിഞ്ഞിരുന്ന ഭിക്ഷാടകന് കോവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ എടപ്പാൾ ടൗണിൽ അണുനശീകരണം നടത്തി. പൊന്നാനി ഫയർ ആൻറ് റെസ്ക്യു ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. എടപ്പാൾ ടൗണിലെ നാല് റോഡുകളിലുമാണ് അണു നശീകരണം നടത്തിയത്.