മനാമ: കോവിഡ് ഭീഷണി മൂലം ജോലിയില്ലാത്തതിനാൽ സ്വന്തം ഇടങ്ങളിൽ കഴിയുന്ന പ്രവാസികളുടെ പെരുന്നാളിന്റെ സന്തോഷത്തിൽ പട്ടിണിയുടെ നിഴൽ വീഴാതിരിക്കാൻ സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ ജനസേവന വിഭാഗമായ വെൽകെയർ ഈദ് സൗഹൃദ കിറ്റുകൾ ഒരുക്കുന്നു. പെരുന്നാൾ സന്തോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന തലക്കെട്ടിലാണ് പദ്ധതി ഒരുക്കുന്നത്. അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം എന്ന പേരിൽ ഇതിനകം നൂറുക്കണക്കിന് കുടുംബങ്ങള്‍ക്കും ഗാർഹിക ഗാർഹികേതര തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളും ലൈവ് ഫുഡും എത്തിച്ചു കൊടുത്തുകൊണ്ട് ആശ്വാസം പകരുന്ന വെൽകെയർ ബഹ്റൈൻ പെരുന്നാളിന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഈദ് സൗഹൃദ കിറ്റുകൾ ഒരുക്കുന്നത്.

വെൽകെയർ ഒരുക്കുന്ന ഈദ് സൗഹൃദ കിറ്റുകളിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർക്ക് ടീം വെൽകെയറുമായ് ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ ബദറുദ്ദീൻ പൂവാർ അറിയിച്ചു