മനാമ: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യക്കിറ്റുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് ബഹ്‌റൈൻ കെ എം സി സി ക്ക് കൈമാറി.

ബഹ്‌റൈനിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും , തൊഴിലാളികൾക്കും, ബഹ്‌റൈൻ കെ എം സി സി യുടെ കാരുണ്യസ്പർശം പദ്ധതി വഴി വിതരണം ചെയ്യുന്നതിന് വേണ്ടി ബ്രാഞ്ച് ഇൻ ചാർജ് സലാഹുദ്ധീൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന് , മനാമ കെ.എം.സി.സി ഓഫീസിൽ വെച്ചാണ് കിറ്റുകൾ കൈമാറിയത്. ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ എന്നിവരും മറ്റു സംസ്ഥാന നേതാക്കളും സന്നിഹിതരായിരുന്നു.

കാരുണ്യ ഹസ്തം നീട്ടിയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ബഹ്‌റൈൻ കൺട്രി മാനേജർ മുഹമ്മദ് റഫീഖിനും സഹപ്രവർത്തകർക്കും കെ എം സി സി യുടെ പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അറിയിച്ചു.