റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ

മലപ്പുറം: എടപ്പാൾ ചൈന ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവമാർക്ക് പ്രണാമം അർപ്പിച്ചു. എടപ്പാൾ കോൺഗ്രസ്‌ കമ്മിറ്റി നേത്യത്വത്തിൽ തട്ടാൻ പടിയിൽ നടന്ന പരിപാടിയിൽ പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

എടപ്പാൾ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ് ഉദ്ഘാടനം ചെയ്തു. റിട്ട.കേണൽ വിജയൻ, ബാവ കണ്ണയിൽ, സുബ്രമണ്യൻ ടി, ആഷിഫ് പൂക്കറത്തറ, റഷീദ് എവി, രതീഷ് ഉദിനിക്കര എന്നീവർ നേത്യത്വം നൽകി.