മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബഹ്‌റൈനിലെ കെ.എച്ച്.കെ ഹീറോസ് ഫൗണ്ടേഷൻ. അസോസിയേഷന്റെ സേവന പ്രവർത്തങ്ങളിൽ മതിപ്പ് പ്രകടിപ്പിചാണ് അവർ ഭക്ഷണ കിറ്റുകൾ കൈമാറിയത്. ബഹ്‌റൈനിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെ.എച്ച്. കെ ഹീറോസുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഫ്രന്റ്‌സ് ഭാരവാഹികൾ പറഞ്ഞു. കെ.എച്ച്.കെ ഹീറോസ് ആസ്ഥാനത്തു വെച്ച് നടന്ന പരിപാടിയിൽ ഫ്രന്റ്‌സിന്റെ സേവന പ്രവർത്തനങ്ങളെ ഫൗണ്ടേഷൻ പ്രത്യേകം അഭനന്ദിച്ചു. ചടങ്ങിൽ കെ.എച്ച്.കെ ഹീറോസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാഹിദ്, വൈസ് പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ വി.പി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജാഫർ മൈദാനി, ഫ്രന്റ്‌സ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, വെൽകെയർ ടീം ക്യാപ്റ്റൻ മജീദ് തണൽ എന്നിവർ സന്നിഹിതരായിരുന്നു.