മനാമ: ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നവർ യാത്രക്ക് മുമ്പായി കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആണെന്ന റിസൾട്ട് യാത്ര പുറപ്പെടുന്നതിന്ന് മുൻബെ ശരിയാക്കി കൈവശം സൂക്ഷിക്കണമെന്ന കേരള സർക്കാർ നിർദേശം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വ്യക്തമാക്കി. നിലവിൽ വന്ദേ ഭാരത് മിഷൻ സർവീസ് അപര്യാപ്തത കാരണം പതിനായിരങ്ങൾ ഗൾഫിൽ കുടുങ്ങികിടക്കുന്ന അവസ്ഥയിലാണ് സാമൂഹിക സംഘടനകൾ മുൻകൈയെടുത്ത് ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയത്. ചാർട്ടേഡ് വിമാനത്തിന് ടിക്കറ്റ് എടുത്ത പ്രവാസികൾക്ക് താങ്ങാവുന്നതല്ല കോവിഡ് ടെസ്റ്റിന് വേണ്ടിവരുന്ന ചെലവ്. അതോടൊപ്പം റിസൾറ്റ് ലഭിക്കാൻ കാലതാമസവും വേണ്ടി വരും. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട്

കേരള മുഖ്യമന്തി, പ്രവാസികാര്യ വകുപ്പ് മന്ത്രി, പ്രവാസി വെൽഫെയർ ബോർഡ് അംഗം എന്നിവർക്ക് നിവേദനം അയക്കുകയും ചെയ്തു.