പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം. പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന കേന്ദ്ര മന്ത്രി സഭയിൽ വിവിധ വകുപ്പുകളുടെ ചുമതലകൾ ഭംഗിയായി കൈകാര്യം ചെയ്തിരുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിന്റെ കൂടെ സാഹിത്യപ്രവർത്തനവും ഭംഗിയായി അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെയും സാമ്രാജ്യത്തിനെതിരെയും ശക്തമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്.
ആഗോളവൽക്കരണത്തിനെതിരെയും മൂലധനശക്തികൾക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ നിരവധി കൃതികൾ ശ്രദ്ധേയമായിരുന്നു.
അഭിപ്രായവിത്യാസവും വീക്ഷണവ്യത്യാസങ്ങളും വെച്ചു പുലർത്തികൊണ്ട് തന്നെ മറ്റുള്ളവരോട് സൗഹൃദം കാത്ത് സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.