തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 200 രൂപയാണ് എപ്രിൽ 24
വെള്ളിയാഴിച്ച വര്‍ധിച്ചത്. 34,000 രൂപയാണ് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില. ഗ്രാമിന് 4,250 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 400 രൂപ കൂടിയിരുന്നു.

കൊവിഡിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ പ്രത്യാഘാതങ്ങളാണ് സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിനും കാരണമാകുന്നത്. മറ്റ് വിപണികളില്ലാത്തതിനാലും സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ ആഗോളനിക്ഷേപകര്‍ സ്വര്‍ണത്തില്‍ വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപെടുന്നത്.